Scrolling

ദേശാഭിമാനി പത്രത്തിന്റെ പ്രചാരണാര്‍ത്ഥം ഓണ്‍ലൈന്‍ ക്വിസ് മത്സരം ഇന്ന് രാത്രി 9 മണിക്ക് കമ്മ്യൂണിസ്റ്റ് കേരളം പതിനഞ്ചാം നമ്പര്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍..ഏവര്‍ക്കും സ്വാഗതം

Friday, 2 February 2018

പ്രവാസികള്‍ക്കായി 80 കോടി, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍

പ്രവാസി മേഖലയ്ക്ക് ഉത്തേജനം നല്‍കി സംസ്ഥന ബജറ്റ്. പ്രവാസി മേഖലയുടെ വികസനത്തിനായി 80 കോടി രൂപ ബജറ്റ് വകിയിരുത്തി.
സ്വന്തം ലേഖകന്‍ 




വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികളെ സഹായിക്കാനായി 16 കോടി രൂപയും നീക്കിവച്ചു. നോര്‍ക്കാ റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ സ്ഥാപിക്കാനായി 17 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
പ്രവാസികളുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് ഒമ്പത് കോടിയും, തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ എട്ട് കോടി രൂപയും ബജറ്റില്‍ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. 2018 -19 വര്‍ഷത്തില്‍ ഗ്ലോബല്‍ കേരളാ ഫെസ്റ്റിവല്‍ നടത്താനായി 19 കോടി രൂപയും പ്രഖ്യാപിച്ചു. വിഭവസമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെഎസ്എഫ്ഇ യുടെ നേതൃത്വത്തില്‍ പ്രവാസി ചിട്ടി നിലവില്‍ വരുമെന്നും ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞതായും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഇന്‍ഷുറന്‍സും, പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ മലയാളികള്‍ പലതരത്തിലുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നണ്ട്. കെഎസ്എഫ്ഇ ചിട്ടിയിലൂടെ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിക്ഷേപകര്‍ ചിട്ടി തിരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ സമഗ്രപാക്കേജ് ; പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചിനുള്ളില്‍





കെഎസ്ആര്‍ടിസിയുടെ വികസനത്തിനും പുനഃസംഘടനയ്ക്കും വേണ്ടി ബജറ്റില്‍ സമഗ്രപാക്കേജ്. 2018- 19 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിച്ചായിരിക്കും പരിഷ്‌കരണം നടപ്പാക്കുക. മാനേജ്‌മെന്റ് തലങ്ങളില്‍ മാറ്റം വരുത്തും. സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് വ്യക്തമാക്കി.മാര്‍ച്ച് മാസത്തിനുള്ളില്‍ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കും. എന്നാല്‍ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നുവെന്ന് കരുതാന്‍ കഴിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ വായ്പകള്‍ പലിശയടക്കം തിരിച്ചടയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.
എറണാകുളം മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ കോഴിക്കോടും, ആലപ്പുഴയിലും ഹബ്ബുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് ടിക്കറ്റ് നിരക്കില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ തീരുമാനിക്കുന്നതായും ധനമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തടസ്സം കൂടാതെ മുന്നോട്ട് പോകാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപികരിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജേഷ്കുമാര്‍
സബ് എഡിറ്റര്‍